ems-akg-anusmaranam

മാന്നാർ: സി.പി.എം മാന്നാർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇ.എം.എസ്, എ.കെ.ജി അനുസ്മരണം മാന്നാർ ഏരിയ കമ്മിറ്റി സെക്രട്ടറി പ്രൊഫ.പി.ഡി ശശിധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം സഞ്ചു ഖാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൽ.സി സെക്രട്ടറി സി.പി സുധാകരൻ സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റിയംഗംങ്ങളായ പി.എൻ ശെൽവരാജൻ, ബി.കെ പ്രസാദ്, പ്രശാന്ത് കുമാർ, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി .രത്നകുമാരി എന്നിവർ സംസാരിച്ചു.