ആലപ്പുഴ: സി.പി.ഐയുടേയും ചെത്ത് തൊഴിലാളി ഫെഡറേഷന്റേയും നേതാവായിരുന്ന സി.കെ.കേശവനെ അനുസ്മരിച്ചു. വലിയചുടുകാട്ടിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനം മുൻ മന്ത്രി കെ.ഇ.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ആലപ്പി റേയ്ഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ പ്രസിഡന്റ് പി.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. വി.മോഹൻദാസ് അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ.സദാശിവൻപിള്ള, പി.വി.സത്യനേശൻ, ആർ.സുരേഷ്, ആർ.അനിൽകുമാർ, പി.കെ.ബൈജു തുടങ്ങിയവർ സംസാരിച്ചു.