ഹരിപ്പാട് : യു.ഡി.എഫ് ഹരിപ്പാട് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. 101 പേരുടെ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം കൺവീനർ വിഷ്ണു.ആർ.ഹരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. എ.കെ.രാജൻ, എം.കെ.വിജയൻ, എസ്.ദീപു, ജോൺ തോമസ്, കെ.കെ.സുരേന്ദ്രനാഥ്, ഷംസുദീൻ കായിപ്പുറം, ജേക്കബ് തമ്പാൻ, എം.ആർ .ഹരികുമാർ, കെ.കെ .രാമകൃഷ്ണൻ, അനിൽ.ബി.കളത്തിൽ, കെ.ബാബുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.