
മാന്നാർ: ഇന്ത്യ സഖ്യമായി കേരളത്തിന് പുറത്തു ഒരുമിച്ചു നിൽക്കുകയും കേരളത്തിൽ രണ്ടു മുന്നണിയിലായി എതിരായി മത്സരിച്ചും ജനങ്ങളെ വി
ഡ്ഢികളാക്കുകയാണ് എൽ.ഡി.എഫും യു.ഡി.എഫും എന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ പറഞ്ഞു. മാവേലിക്കര ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാലയുടെ റോഡ് ഷോ മാന്നാറിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എം.വി ഗോപകുമാർ. ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി രമേശ് പേരിശ്ശേരി സ്വാഗതം പറഞ്ഞു. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് സജു കുരുവിള, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശ്രീജ പത്മകുമാർ, ശിവകുമാർ, ഉപാദ്ധ്യക്ഷൻ കലാധരൻ കൈലാസം, സെൽ കോ-ഓർഡിനേറ്റർ ഗോപൻ ഇരമത്തൂർ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് പാർവതി രാജീവ്, പി.കെ വിജയൻ, രാജേഷ് ഗ്രാമം, സന്തോഷ് എണ്ണയ്ക്കാട് എന്നിവർ സംസാരിച്ചു. മാന്നാർ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച റോഡ് ഷോ പരുമലക്കടവിലെത്തി തിരികെ സ്റ്റോർജംഗ്ഷൻ വഴി ചെന്നിത്തല കാരാഴ്‌മ ജംഗ്ഷനിൽ സമാപിച്ചു.