
ഹരിപ്പാട്: എൽ.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവ്വഹിച്ചു. എൽ.ഡി.എഫ് മണ്ഡലം പ്രസിഡന്റ് കെ.കാർത്തികേയൻ അദ്ധ്യക്ഷനായി. എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി എം.സത്യപാലൻ സ്വാഗതം പറഞ്ഞു. നേതാക്കന്മാരായ അഡ്വ.ജി.ഹരിശങ്കർ, ശ്രീകുമാർ ഉണ്ണിത്താൻ, മുൻ എം.എൽ.എ ടി.കെ ദേവകുമാർ, എം.സുരേന്ദ്രൻ, എൻ.സജീവൻ, പി.ബി സുഗതൻ, ഗോപിനാഥൻനായർ, അഡ്വ.ടി.എസ് താഹ, എ.ശോഭ, അഡ്വ.എൻ.എസ് നായർ, അനിരാജ്.ആർ.മുട്ടം, ഷാഹുദിൻ, ഷോണി മാത്യു, എം.മധു, എം.ഡി രാജൻ എന്നിവർ സംസാരിച്ചു.