pooja

ചെങ്ങന്നൂർ: നൂറ്റവൻപാറയിലെ വാട്ടർ ടാങ്കിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. ചെങ്ങന്നൂർ തിട്ടമേൽ കല്ലുമഠത്തിൽ ജനാർദ്ദനന്റെയും പുഷ്പയുടെയും ഏകമകൾ പൂജ (19) ആണ് മരിച്ചത്. . ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. . സുഹുത്തുക്കൾക്കൊപ്പം നൂറ്റവൻപാറ കാണാനെത്തിയ പൂജ . വാട്ടർടാങ്കിന് മുകളിൽ കയറി. ഇതിനിടെ കാൽതെറ്റി പാറയിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാവേലിക്കരയിൽ ലാബ് ടെക്നീഷ്യൻ വിദ്യാർത്ഥിയാണ്