1

കുട്ടനാട് :മാവേലിക്കര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ രാമങ്കരിയിൽ ചേർന്ന കുട്ടനാട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കേരളാകോൺഗ്രസ് എക്സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.തങ്കച്ചൻ വാഴേച്ചിറ അദ്ധ്യക്ഷനായി. കഴിഞ്ഞ ദിവസം നിര്യാതനായ കോൺഗ്രസ് നേതാവ് കെ.കെ.കൃഷ്ണൻകുട്ടിയെ യോഗത്തിൽ അനുസ്മരിച്ചു. കെ.മുരളി,കെ.ഗോപകുമാർ,പ്രമോദ് ചന്ദ്രൻ, സജി ജോസഫ് അലക്സ് മാത്യു, ജോസ് കോയിപ്പള്ളി, സാബുതോട്ടുങ്കൽ ജോസ് കാവനാട് ,​കെ.പി.സുരേഷ്, രഘൂത്തമൻ തുടങ്ങിയവർ സംസാരിച്ചു. ജോസഫ് ചേക്കോടൻ സ്വാഗതവും സി.വിരാജീവ് നന്ദിയും പറഞ്ഞു.