
ഹരിപ്പാട്: ഇറ്റലിയിൽ ട്രെയിൻ അപകടത്തിൽ മരിച്ച മുട്ടം പൗവത്ത് തെക്കതിൽ മുരളീധരൻ പിള്ളയുടെ മകൻ നിതിൻ മുരളി (26) യുടെ മൃതദേഹം നാട്ടിലെത്തിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ആലപ്പുഴ പാർലമെന്ററി മണ്ഡലം സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പറഞ്ഞു. നിധിന്റെ വീട് സന്ദർശിച്ച് മാതാപിതാക്കളെ ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ .മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നതിനായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായി അവർ സംസാരിച്ചു. അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മുരളീധരൻ ഉറപ്പു നൽകി. നിധിൻ ജോലി കഴിഞ്ഞ് റൂമിലേക്ക് മടങ്ങുന്നതിനായി ട്രെയിനിൽ കയറി അടുത്ത സ്റ്റേഷനിൽ ഇറങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.