മുഹമ്മ: ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ 24 ന് രാവിലെ 10 ന് വിശ്വഗാജി മഠം കിഴക്കെ ഗുരു മന്ദിരത്തിൽ ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്ത് നടക്കും. പരിഷത്ത് ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് സതീശൻ അത്തിക്കാട് നിർവ്വഹിക്കും. മണ്ഡലം പ്രസിഡന്റ് കെ.ആർ.ശശിധരൻ അദ്ധ്യക്ഷനാകും. എം.ഡി.സലിം, എം.പി.ബിജിഷ് , ജയ് മോൻ, രമഭാനു ദാസൻ , ജയലക്ഷ്മി ,ആർ. രമണൻ എന്നിവർ സംസാരിക്കും. ടി. സനൽകുമാർ സ്വാമി പ്രബോധതീരത്ഥ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. എസ്. നോബി സ്വാഗതവും ജി.തങ്കച്ചൻ നന്ദിയും പറയും '