മാവേലിക്കര: ഇൻഡോ ടിബറ്റൻ ബോർഡർ പൊലിസ് 27 ബറ്റാലിയൻ ചീഫ് കമാൻഡന്റ് വിവേക് കുമാർ പാണ്ഡേ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ദർശനം നടത്തി. ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ പ്രസിഡന്റ് ബി.ഹരികൃഷ്ണൻ, സെക്രട്ടറി എം.മനോജ് കുമാർ, ട്രഷറർ പി.രാജേഷ് എന്നിവർ ചേർന്ന് കൺവൻഷന്റെ ഉപഹാരം നൽകി ആദരിച്ചു.