
മുഹമ്മ: യു.ഡി.എഫ് മാരാരിക്കുളം മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ എ.ഐ.സി.സി വിദേശകാര്യ സെക്രട്ടറി സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.
സാജു വച്ചാക്കൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം.ജെ.ജോബ് മുഖ്യപ്രഭാഷണം നടത്തി.യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ.ആർ.ഉണ്ണികൃഷ്ണൻ,ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കളത്തിൽ വിജയൻ, ബി.ബൈജു,പി.തമ്പി, എം.എസ്.ചന്ദ്രബോസ്, അഡ്വ.എം.രവീന്ദ്രദാസ്, സി.സി.നിസാർ,എ.ഡി.തോമസ്, ചന്ദ്രൻ മുണ്ടുപറമ്പിൽ, സീന ആന്റണി, പി.വി. റോയ്, സോമരാജ്, വി.എ.ഹരികുമാർ എന്നിവർ സംസാരിച്ചു.