
ആലപ്പുഴ: പുതിയ ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങൾ അടിച്ചേൽപ്പിച്ച് ഡ്രൈവിംഗ് സ്‌കൂളുകളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഡ്രൈവിംഗ് സ്‌ക്കൂൾ ഓണേഴ്‌സ് സമിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ധർണ കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് എം.എം.ഷെരീഫ് ഉദ്ഘാടനം ചെയ്തു. ഡ്രൈവിംഗ് സ്‌കൂൾ ഓണേഴ്‌സ് സമിതി ജില്ലാപ്രസിഡന്റ് സുധീർ അജ്‌സൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹാരീസ് ആസാദ് മുഖ്യപ്രഭാഷണം നടത്തി. ടി.എസ്.രാജേന്ദ്രൻ, എസ്.ഡി.രമേശൻ, അൻസാരി ചെമ്മാരപ്പള്ളി, രാജേഷ് കുട്ടനാട്, അജയൻ, വർഗീസ്, ഷേർളി ശ്രീകുമാർ, എം.ടി.സുനിൽ പള്ളിയിൽ എന്നിവർ സംസാരിച്ചു.