ആലപ്പുഴ: പഴവങ്ങാടി മാർസ്ലീവാ ഫൊറോന തീർത്ഥാടന പള്ളിയിൽ പീഡാനുഭവ വാരാചരണത്തിനും, ഉയിർപ്പ് തിരുനാളിനും 24ന് തുടക്കമാകും. 24ന് വൈകിട്ട് നാലിന് ആലപ്പുഴ നഗരത്തിലെ കത്തോലിക്കാ ഇടവകൾ സംയുക്തമായി നടത്തുന്ന കുരിശിന്റെ വഴി മാർസ്ലീവാ തീർത്ഥാടന പള്ളിയിൽ നിന്ന് ആരംഭിക്കും.
പെസഹാ വ്യാഴാഴ്ച രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് 12 വരെ വിശുദ്ധ കുർബാനയുടെ ആരാധന. വൈകിട്ട് 4.30ന് കാൽകഴുകൽ ശുശ്രുഷയും ആരാധനയും, ദുഃഖവെള്ളി ദിനത്തിൽ വൈകിട്ട് നാലിന് നഗരി കാണിക്കൽ, ഈസ്റ്റർ ദിനത്തിൽ പുലർച്ചെ 2.30ന് ഉയിർപ്പ് തിരുനാൾ കർമങ്ങളും വിശുദ്ധ കുർബാനയും പ്രദക്ഷിണവും. ഏപ്രിൽ 5ന് സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കും. വാർത്താസമ്മേളനത്തിൽ മാർസ്ലീവാ ഫൊറോന വികാരി ഫാ.സിറിയക് കോട്ടയിൽ, ഫാ ജൂലിയസ് തീമ്പലങ്ങാട്ട്, ഫാ.മണിലാൽ ക്രിസ്, കെ.ജെ.ലൂയിസ് കാട്ടാശേരി, സിറിയക് കുര്യൻ വള്ളവന്തറ, എ.ജെ.തോമസ് ആലപ്പാട്ട്, ഷാജി ഇലഞ്ഞിക്കൽ ഇടമനത്തറ, ഷാജി പോൾ ഉപ്പൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.