
ആലപ്പുഴ : ആരോഗ്യ പരിസ്ഥിതി ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ കൃപയുടെ ആഭിമുഖ്യത്തിൽ ഐ.എം.എ, കെ.എസ്.ഇ.ബി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ജീവൻരക്ഷാ പരിശീലനം കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജി.സോണി ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി അസി.എക്സിക്യൂട്ടീവ് എൻജിനീയർ ടി. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.എച്ച്. ഷാജഹാൻ,ഡോ. ദീപ എന്നിവർ പരിശീലനം നയിച്ചു. വി. രാജേഷ്, യു .നിധിൽ കുമാർ,അഡ്വ. പ്രദീപ് കൂട്ടാല, ദേവൻ പി.വണ്ടാനം, ഷീജ ഇന്ദുലാൽ എന്നിവർ സംസാരിച്ചു