
ആലപ്പുഴ : സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ.ചന്ദ്രപ്പന്റെ അനുസ്മരണ ദിനാചരണം ഇന്ന് നടക്കും. രാവിലെ 9ന്
വലിയചുടുകാട്ടിൽ നടക്കുന്ന പുഷ്പ്പാർച്ചനയ്ക്ക് ദേശീയ എക്സി.അംഗം കെ.പ്രകാശ് ബാബു നേതൃത്വം നൽകും. വൈകിട്ട് 5ന് ചേർത്തല മുനിസിപ്പൽ മൈതാനിയിൽ നടക്കുന്ന സി.കെ.ചന്ദ്രപ്പൻ,കെ.ആർ.സ്വാമിനാഥൻ അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തും. കെ.ബി.ബിമൽ റോയ് അദ്ധ്യക്ഷനാകും.ടി.ജെ.ആഞ്ചലോസ്,ടി.ടി.ജിസ്‌മോൻ, തുടങ്ങിയവർ പ്രസംഗിക്കും.