ആലപ്പുഴ : എം.പി ഫണ്ട് വിനിയോഗിച്ച് നടത്തിയ വികസന പ്രവർത്തനങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുവാൻ കൊടിക്കുന്നിൽ സുരേഷ് തയ്യാറാകണമെന്ന് സി.പി.ഐ.ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു. സംവരണ മണ്ഡലമായതുകൊണ്ട് ഈ തുക ഉപയോഗിച്ച് എത്ര പട്ടിക ജാതി, പട്ടികവർഗ കോളനികളിൽ വികസനപ്രവർത്തനം നടത്തിയെന്ന വിവരവും പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.