ambala

അമ്പലപ്പുഴ: കരൂർ കോവിൽ പറമ്പ് ശ്രീശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ ഉത്സവ സമാപനത്തോടനുബന്ധിച്ച് മഞ്ഞൾ നീരാട്ട് നടന്നു. ക്ഷേത്രമുറ്റത്തെ കൂറ്റൻ വാർപ്പുകളിൽ മഞ്ഞപ്പാൽ തിളച്ചുമറിയുമ്പോൾ വ്രതമെടുത്ത ഭക്തർ തെങ്ങിൻ പൂക്കുലയും ആര്യവേപ്പിലയും ചേർത്തുള്ള മഞ്ഞൾനീരാട്ട് അപൂർവം ക്ഷേത്രങ്ങളിലെ ചടങ്ങാണ്. നാനോ ശില്പി ഡോ.ഗണേഷ് സുബ്രഹ്മണ്യം ഭദ്രദീപ പ്രകാശനം നടത്തി. വിശ്വകർമ്മ നവോത്ഥാൻ ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.രാജേന്ദ്രൻ ദ്രവ്യസമർപ്പണവും തെക്കേ മുണ്ടക്കൽ രാമചന്ദ്രൻ നായർ അടുപ്പിൽ അഗ്നി പകരുകയും പി.എസ്. ദേവരാജ് ജലധാര സമർപ്പണവും നടത്തി. ക്ഷേത്രം ജനറൽ കൺവീനർ എൽ.ചിദംബരൻ വാലെമഠം, കൺവീനർ എൽ.രാജഗോപാൽ വട്ടപ്പള്ളി, ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി, മേൽശാന്തി പ്ളാക്കുടി മണി തിരുമേനി,​ ശാന്തി ജിഷ്ണുപോറ്റി, വെളിച്ചപ്പാട് രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.