അമ്പലപ്പുഴ: ഡോ.ആർ.എൽ.വി.രാമകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ പട്ടികജാതി സംരക്ഷണ നിയമപ്രകാരം കേസ്സെടുക്കണമെന്ന് ഭാരതീയ വേലൻ സൊസൈറ്റി ആലപ്പുഴ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഉള്ളിൽ നിന്ന് തികട്ടി വരുന്ന കടുത്ത വർണ്ണവെറിയാണ് സത്യഭാമയിൽ നിന്ന് പുറത്തു വന്നത്. അനുഗ്രഹീത കലാകാരനായിട്ടും കറുത്തവനായതിന്റെ പേരിൽ ആർ.എൽ.വി.രാമകൃഷ്ണൻ അധിക്ഷേപിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാപ്രസിഡന്റ് സി.ഹരിദാസ് അദ്ധ്യക്ഷനായി. ജില്ലാസെക്രട്ടറി സി.കെ.സുകുമാരപ്പണിക്കർ,​ എൻ. പ്രഭാകരൻ, എൻ.രഘു, എൻ.രവികുമാർ, ഷാജി കരുമാടി, സുനീഷ്, സുധീഷ്, വിജയ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.