s

ആലപ്പുഴ: ഇ.എസ്‌.ഐ കോർപറേഷനും ഇ.പി.എഫ്.ഒയും സംയുക്തമായി ഇ.എസ്‌.ഐ ചേർത്തല ബ്രാഞ്ച് മാനേജരുടെ നേതൃത്വത്തിൽ 27ന് പരാതി പരിഹാരമേള നടത്തും. തൊഴിൽ സ്ഥാപനങ്ങൾ, തൊഴിലുടമകൾ, പരിരക്ഷിത വ്യക്തികൾ, മറ്റ് ഗുണഭോക്താക്കൾ എന്നിവർക്കായാണ് പരിപാടി നടത്തുന്നത്. 27ന് രാവിലെ 10ന് ചേർത്തല കളവംകോടം വിൽട്ടൻ വീവേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ നടത്തുന്ന പരിപാടിയിൽ സംശയനിവാരണം, പരാതി പരിഹാരം തുടങ്ങിയവയ്ക്കുള്ള സംവിധാനമുണ്ട്. ഫോൺ: 0478​2817368.