മാന്നാർ: മുസ്ലിം ലീഗ് ജില്ലാ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ജലദിനാചരണം ഇന്ന് രാവിലെ 10ന് ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിന് സമീപം നടക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ പരിസ്ഥിതി സമിതി ജനറൽ സെക്രട്ടറി മിർസാദ് മാന്നാർ അറിയിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം നസീർ ഉദ്ഘാടനം ചെയ്യും. ജില്ലാ പരിസ്ഥിതി സമിതി പ്രസിഡന്റ് എ.എം നിസാർ വിയപുരം അദ്ധ്യക്ഷത വഹിക്കും. മിർസാദ് മാന്നാർ സ്വാഗതം പറയും. അബ്ദുൽ സലാം ലബ്ബ മുഖ്യപ്രഭാഷണം നടത്തും. മുഹമ്മദ് ഹനീഫാ മൗലവി, കമാൽ എം.മാക്കിയിൽ, സഫീർ പീടിയേക്കൽ, ശ്രീകുമാർ അമ്പലപ്പുഴ തുടങ്ങിയവർ സംസാരിക്കും.