ആലപ്പുഴ: വൈ.എം.സി.എ ഇ.ജഗൻ ഫിലിപ്പോസ് മെമ്മോറിയൽ കൊമേഴ്സ്യൽ കോംപ്ലക്സ് നവീകരണത്തിന് നാളെ തുടക്കമാകും. വൈ.എം.സി.എ അങ്കണത്തിൽ വൈകിട്ട് അഞ്ചിന് ആലപ്പുഴ സെന്റ് തോമസ് ഓർത്തൊഡോക്സ് ചർച്ച് വികാരി ഫാ.ജിത്തു വർഗീസ് നവീകരണാരംഭ ആശിർവാദവും പ്രാർത്ഥനയും നടത്തും. പ്രസിഡന്റ് മൈക്കിൾ മത്തായി അദ്ധ്യക്ഷത വഹിക്കും.

ജനറൽ സെക്രട്ടറി ഏബ്രഹാം കുരുവിള, കൺസ്ട്രക്ഷൻ കമ്മിറ്റി ഡയറക്ടർമാരായ റോണി മാത്യു, ബൈജു ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകും.