ആലപ്പുഴ: ബി.ജെ.പിയെ പരാജയപ്പെടുത്താൻ മതേതര രാഷ്ട്രീയ കക്ഷികൾ ഒരുമിച്ച് നിൽക്കുമ്പോൾ സി.പി.എം ഒരു നയമില്ലാത്ത പാർട്ടിയായി മാറിനിൽക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു.
മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ കൊട്ടാരക്കര നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബേബി പടിഞ്ഞാറ്റുംകര അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ്, പി.രാജേന്ദ്ര പ്രസാദ്, എം.മുരളി, അൻസറുദ്ദീൻ, വാക്കനാട് രാധാകൃഷ്ണൻ, മണിമോഹൻ നായർ, ഉല്ലാസ് കോവൂർ, അറക്കൽ ബാലകൃഷ്ണപിള്ള, സുധാകരൻ പള്ളത്ത്, പെരുങ്കുളം ഉണ്ണികൃഷ്ണൻ, കെ.ജി.അലക്‌സ് എന്നിവർ സംസാരിച്ചു.