ഹരിപ്പാട്: കുമാരപുരം വാലയിൽ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികോത്സവം ഞായറാഴ്ച തുടങ്ങി ചൊവ്വാഴ്ച സമാപിക്കും. തന്ത്രി താഴവന മേടയിൽ ടി.ശിവശർമൻ മുഖ്യകാർമികത്വം വഹിക്കും. ഞായറാഴ്ച രാവിലെ 7ന് അഖണ്ഡനാമജപം, 1ന് അന്നദാനം, 7ന് തിരുവാതിര, തിങ്കളാഴ്ച വൈകിട്ട് 7.30ന് തിരുവാതിര, ചൊവ്വാഴ്ച രാവിലെ 9ന് നൂറും പാലും, 11ന് സോപാനസംഗീതം, വൈകിട്ട് 5.15ന് കാഴ്ചശ്രീബലി എഴുന്നള്ളത്ത്, 7ന് മഹാസർപ്പബലി, പാൽപായസ ഹോമം, 8ന് അന്നദാനം എന്നിവ നടക്കും.