
കായംകുളം : എൻ.ഡി.എ കായംകുളം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം ബി.ജെ.പി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ദക്ഷിണമേഖല സെക്രട്ടറി ജിതിൻ ദേവ് അദ്ധ്യക്ഷനായി. ചെട്ടികുളങ്ങര മണ്ഡലം ജനറൽ സെക്രട്ടറി ദേവാനന്ദ്,കായംകുളം മണ്ഡലം പ്രസിഡൻറ് കൃഷ്ണകുമാർ രാംദാസ്, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി പ്രദീപ് ലാൽ, ബി.ജെ.പി ദക്ഷിണമേഖല പ്രസിഡന്റ് കെ.സോമൻ,പാലമുറ്റത്ത് വിജയകുമാർ,പാറയിൽ രാധാകൃഷ്ണൻ, മഠത്തിൽ ബിജു, പി എസ് ബേബി തുടങ്ങിയവർ പങ്കെടുത്തു.