
പൂച്ചാക്കൽ: പൂച്ചാക്കൽ നഗരത്തിലെ വടക്കേകര ബസ് സ്റ്റോപ്പിനോട് ചേർന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കുമിഞ്ഞുകൂടുന്നു. നിത്യേന നൂറുകണക്കിനാളുകൾ വന്നുപോകുന്ന
ബസ് സ്റ്റോപ്പിന്റെ പരിസരമാണ് അധികൃതരുടെ അനാസ്ഥ കാരണം മലിനമായി കിടക്കുന്നത്.
ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്ന അധികൃതർ സ്ഥാപിച്ച ബോർഡ് ഇവിടെ നിലത്തുവീണ് കിടപ്പുണ്ട്. പ്ലാസ്റ്റിക്ക് മുക്ത ഗ്രാമം പദ്ധതിപ്രകാരം ഹരിത കർമ്മസേന വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഫീസ് ഈടാക്കി പ്ലാസ്റ്റിക്ക് സംഭരിക്കുന്നുണ്ട്. എന്നാൽ, നഗരത്തിൽ കുമിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യാൻ പഞ്ചായത് അധികൃതർ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. നാട്ടിലെ പൊതുപ്രശ്‌നമായി മാറിയ മാലിന്യം എത്രയും വേഗം നീക്കം ചെയ്യണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.