dsfew

മുഹമ്മ: മണ്ണഞ്ചേരി ശ്രീപൂഞ്ഞിലിക്കാവിൽ കാവുങ്കൽ ദേവീ ക്ഷേത്രത്തിലെ ഉത്സവം വൻ വിജയമാക്കിയ തെക്കേ ചേരുവാര,​ വടക്കേ ചേരുവാര ഭാരവാഹികളെ ദേവസ്വം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡന്റ് വി.സി.വിശ്വമോഹൻ, മാനേജർ കെ.എസ്.രാജേഷ്, സെക്രട്ടറി സി.പി.ശിവപ്രസാദ്, തെക്കേ ചേരുവാര പ്രസിഡന്റ് വി.ടി. ജിജിമോൻ വെങ്ങളത്ത്, സെക്രട്ടറി കെ.എ.അജിത്ത് കുതിരക്കാട്ടു വെളി, ഖജാൻജി എസ്. സാജൻ ദേവീ തീർത്ഥം, വടക്കേ ചേരുവാര പ്രസിഡന്റ് രാജേഷ് കുളങ്ങേഴത്ത്, സെക്രട്ടറി ഗംഗാറാം കുമാര സദനം, ഖജാൻജി എസ്.സുജിത്ത് വേലംപറമ്പ്, ജോഷി കാവുങ്കൽ, കവി സി.ജി. മധുകാവുങ്കൽ, സുധീർ എന്നിവർ സംസാരിച്ചു. ചേരുവാര ഭാരവാഹികളെ കാവുങ്കൽ എന്റെ ഗ്രാമം കൂട്ടായ്മയുടെ നേതൃത്വത്തിലും അനുമോദിച്ചു. വൈസ് ചെയർമാൻ സി.ജി. മധു കാവുങ്കൽ, ചീഫ് കോ- ഓഡിനേറ്റർ എം.എസ്.ജോഷി, സുധീർ നടുവിലച്ചിറ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ നാല് വർഷത്തെ ഉത്സവത്തിന് നേതൃത്വം നൽകിയ ക്ഷേത്ര ഭരണ സമിതിക്ക് പന്തലി പറമ്പിൽ പി. കെ.ഗോപാലകൃഷ്ണൻ ഉപഹാരം സമ്മാനിച്ചു.