ഹരിപ്പാട് : ആലപ്പുഴ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ പള്ളിപ്പാട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി യു.ഡി.എഫ് പള്ളിപ്പാട് മണ്ഡലം നേതൃയോഗം ചേർന്നു. പഞ്ചായത്തുതല കൺവൻഷൻ നാളെ വൈകിട്ട് 3ന് ആലുംമുട്ടിൽ കുടുംബയോഗ ഹാളിൽ നടക്കും. മണ്ഡലം ചെയർമാൻ അനിൽ തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നേതൃയോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ ആർ.കെ.സുധീർ, സി.ജി.ജയപ്രകാശ്, ടി.പ്രസാദ്,എബ്രഹാം തച്ചേരിൽ, റെജി ഉമ്മൻ, കെ.എം.രാജു,കൃഷ്ണകുമാർ, ജോസഫ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം കൺവൻഷൻ രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും.