ഹരിപ്പാട്: നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളെ പ്രധാന കേന്ദ്ര സർവകലാശാലകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രമേശ്‌ ചെന്നിത്തല എം എൽ എ ആരംഭിച്ച " ഹോപ്പ് സി.യു.ഇ.ടി ക്ലബിന്റെ " നേതൃത്വത്തിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം ഏപ്രിൽ -മെയ് മാസങ്ങളിൽ ഓൺലൈൻ വഴിയായി നൽകും.സി.യു.ഇ.ടി മത്സരപരീക്ഷ എഴുതാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി രൂപകൽപ്പന ചെയ്ത പദ്ധതിയാണ് "ഹോപ്പ് സി യു ഇ ടി ക്ലബ്".

വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷയുടെ ആപ്ലിക്കേഷനും അഡ്മിഷനുമായി ബന്ധപ്പെട്ടുള്ള സംശയ ദുരീകരണത്തിനായി എം.എൽ.എ ഓഫീസ് കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്ക്കും സജ്ജീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8086419240.