dsf

ആലപ്പുഴ: എസ്.എൻ.ഡി.പിയോഗം അമ്പലപ്പുഴ താലൂക്ക് യൂണിയൻ പ്രസിഡന്റായിരുന്ന കലവൂർ എൻ. ഗോപിനാഥിന്റെ ആറാമത് സ്മൃതി ദിനം 1976 -ാം നമ്പർ ആശ്രമം ശാഖയിൽ നടന്നു. രാവിലെ നടന്ന പുഷ്പാർച്ചനയിലും പ്രാർത്ഥനയിലും പായസവിതരണത്തിലും നിരവധിപേ‌ർ പങ്കെടുത്തു. യൂണിയൻ ഡയറക്ട് ബോർഡ് അംഗം പി.വി.സാനു, ശാഖാപ്രസിഡന്റ് വി.കെ.പ്രകാശൻ, വൈസ് പ്രസിഡന്റ് വി.എം രാജു, സെക്രട്ടറി ആശാലാൽജി, യൂണിയൻ മാനേജിംഗ് കമ്മിറ്റി മെമ്പർ പി.കണ്ണൻ ആശ്രമം, മാനേജിംഗ് കമ്മിറ്റി മെമ്പർമാരായ കെ. എസ്.വിജയകുമാർ, ഡി.മണിയൻ, വിഷ്ണു എസ്.കുമാർ, ബാലു സ്വാമി, വി.എം.പ്രദീപ്കുമാർ,പഞ്ചായത്ത് കമ്മിറ്റി മെമ്പർ ടി.ടി.പ്രദീപ്, ക്ഷേത്ര യോഗം കമ്മിറ്റി ചെയർമാൻ ജി.മോഹനൻ, കൺവീനർമാരായ എച്ച്.രാജേഷ്, രമാശശിയപ്പൻ, ഉഷാസജി, ഷീനരഞ്ജിത്ത്, വനിതാ സംഘം പ്രസിഡന്റ് രജനി സതീശൻ, സെക്രട്ടറി,​ മണിയമ്മ ബാല സ്വാമി, വൈസ്. പ്രസിഡന്റ് സീമ രാജേഷ്, ട്രഷറർ ഉഷാ സജി, കമ്മറ്റി അംഗങ്ങളായ രജനി സതീശൻ, രേണുക ബിജു, കുടുംബയൂണിറ്റ് ചെയർമാൻ രഞ്ജിത്ത്, സതീശൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.