
ചേർത്തല: ടൗൺ റോട്ടറി ക്ലബും കുടുംബശ്രീ ചേർത്തല സി.ഡി.എസും സംയുക്തമായി പ്രമേഹ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.റോട്ടറി ഹാളിൽ നടന്ന ചടങ്ങ് ചേർത്തല മുൻസിപ്പൽ ചെയർ പേഴ്സൺ ഷേർളി ഭാർഗ്ഗവൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് കെ.ലാൽജി അദ്ധ്യക്ഷനായിരുന്നു. കുടുംബശ്രീ യൂണിറ്റിലെ നൂറോളം പ്രവർത്തകർ ക്ലാസ്സിൽ പങ്കെടുത്തു. ആലപ്പുഴ പ്രൊവിഡൻസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. ജോഷി ജോസഫ് ക്ലാസ് നയിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേർസൻ ജ്യോതിമോൾ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ അജി, പി.എ.ജി അബ്ദുൽ ബഷീർ, എൻ.ജി.നായർ, ഡോ.വേണുഗോപാൽ തുടങ്ങിയർ സംസാരിച്ചു.