ആലപ്പുഴ: മുല്ലയ്ക്കൽ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ ശ്രീമദ് നാരായണീയ സ്വാദ്ധ്യായ മഹാസഭയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി സമ്പൂർണ്ണ നാരായണീയ സംഗമം 24ന് നടക്കും. വിവിധ നാരായണീയ പാരായണ സമിതികളുടെ സമ്പൂർണ്ണ നാരായണീയ പാരായണം രാവിലെ 7.30ന് ആരംഭിക്കും. 10.30ന് നാരായണീയ സംഗമം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. പ്രൊഫ. ആർ.രാമരാജവർമ്മയ്ക്ക് ഗുരുശ്രേഷ്ഠ പുരസ്‌ക്കാരം അദ്ദേഹം സമ്മാനിക്കും. ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.എ.അജികുമാർ, ജി.സുന്ദരേശ്വൻ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി.വിനോദ്കുമാർ, ആലപ്പുഴ ബ്രാഹ്‌മണ സമൂഹം പ്രസിഡന്റ് പി.വെങ്കിടരാമ അയ്യർ എന്നിവർ സംസാരിക്കും.