
മാന്നാർ: കുരട്ടിക്കാട് നാഷണൽ ഗ്രന്ഥശാലയും ആഭേരി ഗാനമിത്രയും സംയുക്തമായി ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകം ആഘോഷിച്ചു. ഗുരു ചെങ്ങന്നൂർ സ്മാരക സമിതിയംഗം സിന്ധു പരടയിൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ആർ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. താലുക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൽ.പി സത്യപ്രകാശ്, കെ.ആർ ശങ്കരനാരായണൻ നായർ, അഡ്വ.അൻസാരി, മാധവൻ കലാഭവൻ, പ്രൊഫ.ഗോപാലകൃഷണൻ, ഗണേഷ് കുമാർ.ജി, പി.സി രവി എന്നിവർ സംസാരിച്ചു. ആഭേരി ഗാനമിത്ര അംഗങ്ങൾ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ അവതരിപ്പിച്ചു.