
ചേർത്തല: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇത്തവണ സംസ്ഥാനത്ത് 2004 ആവർത്തിച്ച് എൽ.ഡി.എഫ് മികച്ചവിജയം നേടുമെന്ന് മന്ത്റി സജിചെറിയാൻ. എൽ.ഡി.എഫ് ചേർത്തല നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചേർത്തലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യസഭാ അംഗമായ എ.ഐ.സി.സി സംഘടനാചുമതലയുള്ള കെ.സി.വേണുഗോപാൽ ബി.ജെ.പിക്ക് ഒരു രാജ്യസഭാ സീറ്റുയർത്തി സഹായിക്കാനാണ് ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതെന്നും പൗരത്വ ഭേദഗതിക്കെതിരെയുള്ള പോരാട്ടത്തിൽ യു.ഡി.എഫ് പതുങ്ങി നിന്നപ്പോൾ എ.എം.ആരിഫടക്കമുള്ളവരാണ് പോരാട്ടം നയിച്ചതെന്നും മന്ത്റി പറഞ്ഞു. ജി.വേണുഗോപാൽ,എൻ.എസ്.ശിവപ്രസാദ്,വി.ജി.മോഹനൻ,എസ്.രാധാകൃഷ്ണൻ,എം.സി.സിദ്ധാർത്ഥൻ,ബി.വിനോദ്,വി.ടി.ജോസഫ്,ജോമിചെറിയാൻ,ഷേർളിഭാർഗവൻ എന്നിവർ പങ്കെടുത്തു.