
മുഹമ്മ : ഇന്ത്യ മുന്നണി അധികാരത്തിലേറുമ്പോൾ സുപ്രധാനസ്ഥാനത്ത് എത്തിക്കുന്നതിനു വേണ്ടിയാണ് കെ.സി.വേണുഗോപാലിനെ പാർട്ടി മത്സരിപ്പിക്കുന്നതെന്ന് കെ.പി.സി.സി നിർവ്വാഹക സമിതി അംഗം അഡ്വ.ഡി.സുഗതൻ പറഞ്ഞു. യു.ഡി.എഫ് മണ്ണഞ്ചേരി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഴയിൽ അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ബി. അൻസൽ സ്വാഗതം പറഞ്ഞു .അഡ്വ.ആർ.ഉണ്ണിക്കൃഷ്ണൻ,ബി. ബൈജു, കെ. വി. മേഘനാദൻ, കളത്തിൽ വിജയൻ, അൽത്താഫ് സുബൈർ, പി.പങ്കജാക്ഷൻ, രാമചന്ദ്രൻ,എം. രാജേഷ് എന്നിവർ സംസാരിച്ചു.