sdfre

പൂച്ചാക്കൽ: പ്രശസ്ത നർത്തകനും കലാകാരനുമായ ആർ.എൽ.വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമസമിതി ചേർത്തല ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കലാസംഗമം സംഘടിപ്പിച്ചു. എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. പി.കെ.എസ് ചേർത്തല ഏരിയ പ്രസിഡന്റ് ടി.എസ്.സുധീഷ് അദ്ധ്യക്ഷനായി. ജില്ലാകമ്മറ്റിയംഗം പി.എം.പ്രമോദ് , സി .പി.എം പൂച്ചാക്കൽ ലോക്കൽ സെക്രട്ടറി ബാബുരാജ്, ബേബിക്കുട്ടൻ, കെ എം ബാബു, എൻ റ്റി രമേശൻ, രതീശൻ, ലെനിൻ, പ്രദീപ്‌, വിനോദ് എന്നിവർ സംസാരിച്ചു.