
ചെന്നിത്തല: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 3189-ാം നമ്പർ ചെന്നിത്തല സൗത്ത് ഡോ.പൽപ്പു മെമ്മോറിയൽ ശാഖാ ഗുരുക്ഷേത്രത്തിൽ 14-ാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷിക മഹോത്സവവും പ്രഥമ ശ്രീനാരായണ ധർമ്മപ്രബോധനവും ധ്യാനവും ആചാര്യൻ കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദയുടെ നേതൃത്വത്തിൽ നടന്നു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ധ്യാന സന്ദേശം നൽകി. പ്രതിഷ്ഠാ വാർഷിക സമ്മേളനം യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ ഉളുന്തി ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് സഹദേവൻ തകിടിയിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്.കമ്മിറ്റിയംഗങ്ങളായ പുഷ്പ ശശികുമാർ, പി.ബി സൂരജ്, രാജേന്ദ്രപ്രസാദ് അമൃത, ടി.കെ അനിൽകുമാർ, മേഖല ചെയർമാൻ തമ്പി കൗണടിയിൽ, യൂണിയൻ യൂത്ത് മൂവ്മെന്റ് കൺവീനർ ബിനിരാജ്, ശശികുമാർ പഴശേരിൽ, ബിനി സതീശൻ, ശ്യാമള സുഗതൻ, അശ്വിൻ സജീവ് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സോജീവ് പ്രവേലിൽ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് മനോഹരൻ നന്ദിയും പറഞ്ഞു.