
ചാരുംമൂട് : തിരുവനന്തപുരത്ത് ദേശീയ പാതയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊളിടെക്നിക് അദ്ധ്യാപകൻ മരിച്ചു. ചുനക്കര തെക്ക് അശ്വതിയിൽ ജെ.രാജീവ് (54) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജീവ് ഒരാഴ്ചയായി തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. പന്തളം എൻ.എസ്.എസ്. പോളിടെക്നിക്കിലെ അധ്യാപകനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.ഭാര്യ: കൃഷ്ണകുമാരി
(അധ്യാപിക, കുറത്തികാട് എൻ.എസ്.എസ് എച്ച്.എസ്.എസ്). മക്കൾ: ശന്തനു (ചന്തു), മനോമി (പാറു). പരേതരായ ആർ.ജനാർദ്ദനൻ പിള്ളയുടെയും ഈശ്വരിയമ്മയുടെയും
മകനും ഹോർട്ടികോർപ്പ് എം.ഡിയായ ജെ.സജീവന്റെ സഹോദരനുമാണ്.