photo

ചേർത്തല: സെന്റ് മൈക്കിൾസ് കോളേജ് സുവോളജി വിഭാഗത്തിലെ നവീകരിച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനം ആലപ്പുഴ രൂപത ബിഷപ്പ് ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ.സിന്ധു എസ്.നായർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ ഫാ.നെൽസൺ തൈപ്പറമ്പിൽ,അസോസിയേ​റ്റ് മാനേജർ ഡോ.സെലസ്​റ്റിൻ പുത്തൻപുരയ്ക്കൽ, സുവോളജി വിഭാഗം മേധാവി ഡോ.പി.ജെ.ആന്റണി എന്നിവർ സംസാരിച്ചു. ആധുനിക രീതിയിൽ ഒരുക്കിയ മ്യൂസിയത്തിൽ 1970 മുതൽ ശേഖരിച്ച ആയിരത്തിൽപ്പരം ജന്തുജീവജാലങ്ങളുടെ അവശിഷ്ടങ്ങളാണ് സൂക്ഷിച്ചിട്ടുള്ളത്.