കുട്ടനാട്: കഴിഞ്ഞദിവസം രാത്രി നെടുമുടി ചാക്കോച്ചൻ ജെട്ടിക്ക് സമീപമുണ്ടായ അപകടത്തിൽ ആറ്റിൽ താഴ്ന്നുപോയ 246 ക്വിന്റൽ നെല്ല് ഇന്നലെ കരയ്ക്കെത്തിച്ചു. 40ഓളം തൊഴിലാളികൾ ചേർന്ന് രാവിലെ മുതൽ നടത്തിയ നീണ്ട പരിശ്രമത്തിനൊടുവിലാണ് നെല്ലുമുഴുവൻ കരയ്ക്കെത്തിച്ചത്. മാർത്താണ്ഡം കായലിൽ നിന്ന് സംഭരിച്ച നെല്ല് നെടുമുടി കടവിലെത്തിച്ച് ലോറിയിൽ കാലടിയിലേക്ക് വള്ളത്തിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. നെല്ല് കയറ്റിവന്ന വള്ളം മറ്റൊരു വള്ളവുമായി കൂട്ടിയിടിക്കുകയായിരുന്നു. വള്ളം ഭാഗികമായി തകർന്നു.