photo

ചേർത്തല: മഹാത്മ ഗാന്ധി പീസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മഹാത്മാ ഗാന്ധി എക്സലൻസ് അവാർഡ് നേടിയ സംരംഭകനായ പി.ഡി.ലക്കിയെ ചേർത്തല പ്രസ്ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു. പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ സാബു വർഗീസ്,ജോയിന്റ് സെക്രട്ടറി ബി.രാജേഷ്,കെ.ടി.മധു,പി.അനിൽകുമാർ,ആശ മുകേശ്,കെ.പി.ജയകുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.പി.രാജേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് പ്രതീഷ് നന്ദിയും പറഞ്ഞു. പി.ഡി.ലക്കി മറുപടി പ്രസംഗം നടത്തി.