കുട്ടനാട് : തിരുവിതാം കൂർ ദേവസ്വം ബോർഡിന് കീഴിലെ പ്രധാന ദേവി ക്ഷേത്രങ്ങളിലൊന്നായ മങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ഇന്ന് രാവിലെ 9.39നും 11.42 നു മധ്യേ നടക്കും.

ധ്വജ പ്രതിഷ്ഠ ഏപ്രിൽ 13ന് രാവിലെ 11നും 10.11നും മധ്യേയാണ് .

2018 ലെ പ്രളയത്തിൽ ക്ഷേത്രത്തിൽ വെള്ളം കയറിയത് മൂലം നിത്യപൂജകൾ മുടങ്ങുന്ന സ്ഥിതിയുണ്ടായി. തുടർന്ന് ക്ഷേത്രം ഉയർത്തി നിർമ്മിക്കാൻ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ തീരുമാനിക്കുകയായിരുന്നു

ജാക്കി ഉപയോഗിച്ച് 1.8 മീറ്ററോളം ക്ഷേത്രം ഉയർത്തി. ഉപദേവാലയങ്ങളും ക്ഷേത്ര പരിസരവും മൂലസ്ഥാനവും സർപ്പകാവുകളും നവീകരിച്ചു