
മുഹമ്മ : ഇ.എം.എസ് -- എ.കെ.ജി ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി മുഹമ്മയിൽ ബാലസംഘത്തിന്റെ നേതൃത്വത്തിൽ റാലിയും പുഷ്പാർച്ചനയും സമ്മേളനവും നടന്നു. ചീരപ്പൻചിറയിലെ എ.കെ.ജി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്കു ശേഷം ചേർന്ന അനുസ്മരണ സമ്മേളനത്തിൽ അപർണ സുധീർ അധ്യക്ഷനായി. എൻ.എസ്. ജോർജ് ഉദ്ഘാടനം ചെയ്തു. കെ.ഡി.ഉദയപ്പൻ , എ.പ്രേംനാഥ്, എൻ.പി.രവീന്ദ്രനാഥ് , ആദിഷ ഷാജി, വിശാല അശോകൻ എന്നിവർ സംസാരിച്ചു.