ഹരിപ്പാട്: വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്ക നിർമ്മാണ വസ്തുക്കൾ പിടികൂടി. പള്ളിപ്പാട് തെക്ക് നാടാലക്കൽ ഷംസുദ്ദീന്റെ വീട്ടിൽ നിന്നുമാണ് പൊലീസ് കണ്ടെടുത്തത്. ഷംസുദ്ദീന്റെ മകൻ നൗഷാദിനെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകിട്ട് 6മണിയോടെ നടത്തിയ പരിശോധനയിൽ രണ്ടു ചാക്ക് ഓലപ്പടക്കം, ചൈനീസ് പടക്കങ്ങൾ, അമിട്ട്, ചൈനീസ് അമിട്ട്, അലൂമിനിയം പൗഡർ, ഗന്ധകം, വെടിയുപ്പ്, ഗൺ പൗഡർ തുടങ്ങിയവ പിടിച്ചെടുത്തു.