ആലപ്പുഴ: ശ്രീനാരായണ ധർമ്മ സംഘം ശിവഗിരി മഠത്തിൽ ചിത്രാ പൗർണമി ദിനത്തിൽ നടത്തുന്ന ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തിന് മുന്നോടിയായി ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിഷത്ത് 24ന് രാവിലെ 10ന് തെക്കനാര്യാട് തിരുവിളക്ക് 3495 എസ്.എൻ.ഡി.പി ശാഖാ ഹാളിൽ നടക്കും. മണ്ഡലം പ്രസിഡന്റ് കെ.പി ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് സതീശൻ അത്തിക്കാട് പരിഷത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം.ഡി സലിം മുഖ്യപ്രഭാഷണം നടത്തും. എസ്.ഡി രവി, എം.കെ നരേന്ദ്രൻ, ഷൈല, രേണുക നാരകത്തറ,മോഹനൻ നേതാജിഎന്നിവർ സംസാരിക്കും. വിശ്വ ഗാജി മഠം സെക്രട്ടറി സ്വാമി പ്രബോധ തീർത്ഥ സർവമത സമ്മേളന ശതാബ്ദിയെക്കുറിച്ച് പ്രഭാഷണം നടത്തും.