ആലപ്പുഴ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്ത നടപടി, ബി.ജെ.പി സർക്കാരിന്റെ പകപോക്കലാണെന്ന് കേരള കോൺഗ്രസ് (എം) കൊറ്റംകുളങ്ങര മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ആലപ്പുഴ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി അഡ്വ.എ.എം.ആരിഫിന്റെ വിജയത്തിനായി രംഗത്തിറങ്ങാനും യോഗം തീരുമാനിച്ചു. ജില്ലാജനറൽ സെക്രട്ടറി ടി.കുര്യൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിബി പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.വാസുദേവൻ നായർ, കെ.ജെ.ജോസഫ്, വർഗീസ് ആന്റണി, ജോർജുകുട്ടി, ഡോളി ചാൻ, റോയ്, ജോസഫ് ഡിസൂസ തുടങ്ങിയവർ സംസാരിച്ചു.