
ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ.ചന്ദ്രപ്പന്റെ അനുസ്മരണ ദിനം ആചരിച്ചു .
ആലപ്പുഴ വലിയചുടുകാട്ടിൽ പുഷ്പ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം ദേശീയ എക്‌സിക്യുട്ടിവ് അംഗം കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, ആലപ്പുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫ് എന്നിവർ പ്രസംഗിച്ചു. ജില്ലാ അസി.സെക്രട്ടറി പി.വി.സത്യനേശൻ, എൻ.എസ്.ശിവപ്രസാദ്, ആർ.സുരേഷ്, പി.കെ.സദാശിവൻപിള്ള, ആർ.ജയസിംഹൻ,
ആർ.അനിൽകുമാർ, ഡി.പി.മധു, പി.കെ.ബൈജു, അസ്ലം ഷാ എന്നിവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.