
ഹരിപ്പാട് : ലോക ജലദിനാചരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ്ബ് ഓഫ് ഹരിപ്പാട്, മഹാദേവികാട് ഗവ.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ജലസംരക്ഷണ ബോധവൽക്കരണ പരിപാടികൾ നടത്തി.
വിവേകപൂർവ്വം ജലസ്രോതസ്സുകളെ സംരക്ഷിക്കേണ്ടതിന്റെയും, ജല വിനിയോഗം നിയന്ത്രിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ.ജെ.ഷെർലി നേതൃത്വം നൽകി. അധ്യാപകരായ രഞ്ജിത്ത്. ആർ, രാധിക.ജി, പി.ടി.എ പ്രതിനിധികളായ ഗിരീഷ് കുമാർ, സലിം എന്നിവരും റോട്ടറി പ്രതിനിധികളായ റെജി ജോൺ, പ്രൊഫ. ശബരിനാഥ്, സൂസൻ കോശി എന്നിവരും പങ്കെടുത്തു.