
ഹരിപ്പാട്: ലോക ജലദിനാചരണത്തിന്റെ ഭാഗമായി ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ് കരുവാറ്റ എസ്.കെ.വി.യൂ.പി സ്കൂളിൽ ജലസംരക്ഷണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് സുരേഷ് റാവു ഉദ്ഘാടനം ചെയ്തു. മുൻ അസിസ്റ്റന്റ് ഗവർണർ ഡോ.എസ് പ്രസന്നൻ, ഹെഡ്മിസ്ട്രസ് സേതുലക്ഷ്മി, റോട്ടറി മെമ്പർ അജിത്കുമാർ എന്നിവർ സംസാരിച്ചു.