ചേർത്തല: ആർ.എൽ.വി രാമകൃഷ്ണനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയുടെ നടപടിക്കെതിരെ സ്​റ്റേജ് ആർട്ടിസ്​റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഒഫ് കേരള പ്രതിഷേധിച്ചു. ആർ.എൽ.വി രാമകൃഷ്ണന് സാവക് ജില്ലാകമ്മി​റ്റി ഐക്യദാർഢ്യംപ്രഖ്യാപിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് തോമസ് വള്ളികാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മി​റ്റി സെക്രട്ടറി പി.നളിനപ്രഭ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.