photo

ചേർത്തല: കേരള സാങ്കേതിക സർവകലാശാലാ നാഷണൽ സർവീസ് സ്‌കീം സെൽ, കെ.ചി​റ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഭവന നിർമ്മാണ പദ്ധതിയായ 'സ്വപ്നകൂട്' പ്രകാരം ചേർത്തല എൻജിനിയറിംഗ് കോളേജ് എൻ.എസ്.എസ് യൂണി​റ്റ് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം കെ.ടി.യു വൈസ് ചാൻസിലർ ഡോ.സജി ഗോപിനാഥ് നിർവഹിച്ചു. എൻ.എസ്.എസ് കെ.ടി.യു കോ- ഓർഡിനേ​റ്റർ ഡോ.എം.അരുൺ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ പ്രൊഫ.ടി.എൻ.പ്രിയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ടി.യു. ഡീൻ ഡോ.വിനു തോമസ്, ചി​റ്റിലപ്പിള്ളി ഫൗണ്ടേഷൻ ഡയറക്ടർ എ.ജേക്കബ് കുരുവിള,പ്രോജക്ട് കോ-ഓർഡിനേ​റ്റർ ഡോ.എ.പി.സൂസമ്മ, ഡോ.എം.ജോയി വർഗീസ്,പ്രൊഫ.ഡി.എൽ.മണിലാൽ എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.വി.എൽ.ജയ സ്വാഗതവും എൻ.എസ്.എസ് വോളന്റിയർ സെക്രട്ടറി അബ്ദുൾ മന്നൻ നന്ദിയും പറഞ്ഞു.